അതെ, നിങ്ങളുടെ ഫോണിൽ ക്യാമറ ലൊക്കേഷൻ ഓൺ ആണെങ്കിൽ ഫോടോയ്‌ക്കൊപ്പം സ്ഥലം കൂടി സേവ് ആകും. നിങ്ങൾ ഫോൺ ഉപയോഗിച്ച് എടുക്കുന്ന ഓരോ ചിത്രത്തിന് പിന്നിലും ആ ഫോടോയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു മറഞ്ഞിരിക്കുന്ന ഡാറ്റ ബാക്ക്ഗ്രൗണ്ടിൽ സേവ് ആകുന്നുണ്ട് - ഇതിനെയാണ് EXIF Data എന്ന് വിളിക്കുന്നത്.

EXIF ഡാറ്റയിൽ എന്തൊക്കെയുണ്ട്?

ഒരു ഫോടോയുടെ 'Details' അല്ലെങ്കിൽ 'Info' ഓപ്ഷൻ എടുത്താൽ ഫോടോ എടുത്ത കൃത്യമായ സ്ഥലം (GPS Coordinates), എടുത്ത തിയ്യതിയും സമയവും, ഏത് ഫോണിലാണ് എടുത്തത്, ക്യാമറയുടെ സെറ്റിംഗ്സുകൾ (ISO, Aperture, Shutter speed) എന്നിവയെല്ലാം കാണാൻ സാധിക്കും.

ശ്രദ്ധിക്കുക: വാട്സ്ആപ്പിൽ ഫോടോ 'Document' ആയി (Original Quality-ൽ) അയക്കുകയാണെങ്കിൽ ലൊക്കേഷൻ ഡാറ്റ മാഞ്ഞുപോകില്ല. ലഭിക്കുന്ന വ്യക്തിക്ക് ഫയൽ ഡൗൺലോഡ് ചെയ്ത് നിങ്ങൾ എവിടെ വച്ചാണ് ആ ഫോടോ എടുത്തതെന്ന് മാപ്പിൽ കൃത്യമായി കാണാൻ സാധിക്കും.

ആപ്പുകൾ ഡാറ്റ മായ്ക്കുന്നുണ്ടോ?

മറ്റൊരാൾക്ക് ചിത്രം അയച്ചാൽ അവർക്ക് നിങ്ങളുടെ സ്ഥലം കണ്ടെത്താനാകുമോ എന്നത് നിങ്ങൾ ഏത് രീതിയിലാണ് ചിത്രം അയക്കുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സാധാരണ രീതിയിൽ WhatsApp, Instagram, Facebook വഴി ചിത്രങ്ങൾ അയക്കുമ്പോൾ ഈ ആപ്പുകൾ ചിത്രത്തിന്റെ ക്വാളിറ്റി കുറയ്ക്കുന്നതിനോടൊപ്പം സുരക്ഷ ഉറപ്പാക്കാനായി അതിലെ EXIF/Location ഡാറ്റ സ്വയം മായ്ച്ചുകളയും. അതിനാൽ സ്വീകർത്താവിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താൻ കഴിയില്ല.

എന്നാൽ Email, Telegram, Bluetooth, Google Drive വഴി അയക്കുമ്പോഴും ഫോടോയുടെ യഥാർത്ഥ EXIF Data മാഞ്ഞുപോകില്ല - അതിനാൽ ഫയൽ ലഭിക്കുന്ന ആൾക്ക് ഫോടോയുടെ മാപ്പ് ലൊക്കേഷൻ കണ്ടെത്താൻ സാധിക്കും.

ലൊക്കേഷൻ ടാഗിംഗ് എങ്ങനെ ഓഫാക്കാം?

വ്യക്തിഗത സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഇത് പ്രധാനമാണ്. ഇത് ഓഫ് ചെയ്യുന്ന രീതി താഴെ നൽകുന്നു:

  • Android: Camera App തുറന്ന് മുകളിലുള്ള Settings (Gear Icon) എടുത്ത്, 'Save Location' അല്ലെങ്കിൽ 'Location Tags' എന്ന ഓപ്ഷൻ കണ്ടുപിടിച്ച് OFF ആക്കാം.
  • iPhone: Settings തുറന്ന് Privacy & Security > Location Services എടുത്ത്, Camera എന്നത് തിരഞ്ഞെടുത്ത് Never ആക്കാം.
നിലവിലുള്ള ഫോട്ടോകൾക്ക് എന്തുചെയ്യാം?

ഒരു ടിപ്പ് കൂടി - നിലവിലുള്ള ഒരു ഫോടോ അയക്കുമ്പോൾ ലൊക്കേഷൻ മാറ്റണമെന്നുണ്ടെങ്കിൽ, ഗാലറിയിൽ ഫോടോയുടെ Info എടുത്തു ലൊക്കേഷൻ വിവരങ്ങൾ മാനുവലായി 'Remove' ചെയ്ത ശേഷം മാത്രം മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നത് നല്ലതാണ്.

Story Summary

Photos contain hidden EXIF data including GPS location, which can be accessed by recipients if sent via Email, Bluetooth, or as a 'Document' on WhatsApp. Social media apps like Instagram usually strip this data for privacy, but users should manually disable location tags in camera settings or remove metadata before sharing original files.

Keywords: EXIF data Malayalam, photo location privacy, WhatsApp document mode location, how to remove location from photos, Android camera settings location, iPhone privacy settings camera